ജനുവരി 23
- പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ സുകുമാർ അഴീക്കോട് മരണമടഞ്ഞു.[1]
- റഷ്യൻ ആണവ മുങ്ങിക്കപ്പലായ നെർപ ഇന്ത്യക്ക് കൈമാറി[2].
- ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ മൂല്യനിർണ്ണയം ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷൻ[3].
- ദേശീയ സ്കൂൾ കായികമേളയിൽ തുടർച്ചയായ പതിനഞ്ചാം തവണയും കേരളം ചാമ്പ്യന്മാരായി.[4]
ജനുവരി 22
- യെമനിലെ ഏകാധിപതിയായിരുന്ന അലി അബ്ദുള്ള സാലി അധികാരമൊഴിഞ്ഞ് രാജ്യം വിട്ടു[5].
- അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവം തൃശ്ശൂരിൽ സമാപിച്ചു. 810 പോയന്റുകൾ നേടി കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി[6] .
ജനുവരി 21
- അമേരിക്കൻ കോൺഗ്രസിൽ നടക്കാനിരുന്ന പകർപ്പവകാശ നിയമങ്ങൾ സംബന്ധിച്ച ചർച്ച പ്രതിഷേധം മൂലം അനിശ്ചിതകാലത്തേയ്ക്ക് മാറ്റി വെച്ചു[7].
ജനുവരി 16
- മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ആഘാതം രൂക്ഷമെന്ന് റൂർക്കി ഐ.ഐ.ടി. പഠന റിപ്പോർട്ട്[8].
- കേരളത്തിൽ ഭൂരഹിതർക്ക് ഭൂമി നൽകുന്ന പദ്ധതി കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ആദ്യം നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ[9].
- പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് കോടതിയലക്ഷ്യ നോട്ടീസയയ്ക്കാൻ പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിട്ടു[10].
- ഗൂഗിൾ, ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള വിദേശ ഇന്റർനെറ്റ് കമ്പനികൾക്ക് ഡെൽഹി മെട്രോപൊളിറ്റൻ കോടതി സമൻസ് അയച്ചു[11].
- അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവം തൃശ്ശൂരിൽ ആരംഭിച്ചു[12].
ജനുവരി 14
- മധ്യധരണ്യാഴിയിൽ ഇറ്റാലിയൻ വിനോദസഞ്ചാരക്കപ്പലായ കോസ്റ്റ കോൺകോർഡിയ അപകടത്തിൽപെട്ട് 3 മരണം[13].
ജനുവരി 13
- ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി[14].
- രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നൽകി[15].
- ഹൈദരാബാദിലെ ചരിത്രപ്രസിദ്ധ സ്മാരകമായ ചാർമിനാർ ലോക അറ്റ്ലസിൽ സ്ഥാനം നേടി[16].
ജനുവരി 12
- 14,010 കോടി രൂപയുടെ കേരളത്തിന്റെ വാർഷിക പദ്ധതിക്ക് സംസ്ഥാന ആസൂത്രണ കമ്മീഷൻ യോഗം അംഗീകാരം നൽകി[17].
- മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിൽ കേരളം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു[18].
ജനുവരി 11
- പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി നൽകിയെന്ന കേസിൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു[19].
- ദേശീയ സീനിയർ വോളിബോൾ മത്സരത്തിൽ കേരളത്തിന്റെ പുരുഷന്മാർ കിരീടം നേടി[20].
- ഐ.ജി ടോമിൻ തച്ചങ്കരിയെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു[21].
- ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തിര യോഗം വിളിച്ചു[22].