Tuesday, 24 January 2012

അല്ലാഹു

അറബി ഭാഷയിൽ ഏകദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. (ആംഗലേയം: Allāh; അറബി: - اﷲ). ഈ അറബി വാക്ക് പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക ദൈവത്തെ സൂചിപ്പിക്കുന്നതാണ്‌ ഈ വാക്ക്. നാനാമതക്കാരായ അറബികൾ ദൈവത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു വരുന്നു..കൂടാതെ ലോകത്തെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഏക ദൈവത്തെ ഈ പദമുപയോഗിച്ചാണ് പരാമർശിക്കാറുള്ളത്.
സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ﴾هُوَ اللَّهُ أَحَد ﴿. ഭൂമിയിൽ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ് ﴾وَهُوَ السَّمِيعُ البَصِير ﴿.[1]
അറബിയിൽ
اﷲ
Transliteration
Allāh
തർജ്ജമ
God
"(നബിയെ,) പറയുക:കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രമായിട്ടുള്ളവനാകുന്നു.അവൻ(ആർക്കും)ജന്മം നൽകിയിട്ടില്ല.(ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്നു തുല്യനായി ആരുമില്ലതാനും." ഖുർ-ആൻ (112 ആം അധ്യായം)
മനുഷ്യന്റെ ചിന്തകൾക്ക് അവനെ പരിപൂർണർഥത്തിൽ മനസ്സിലാക്കാനാവില്ല. പ്രപഞ്ചത്തിലെ ഒന്നിനോടും അവന് സാമ്യതകളും സമാനതകളുമില്ല.
"പറയുക: മനുഷ്യരെ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു.ആകാശങ്ങളുടേയും, ഭൂമിയുടേയും ആധിപത്യം ഏതൊരുവനാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല.അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ.അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന, അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ.അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ.നിങ്ങൾക്ക് നേർമാർഗ്ഗം പ്രാപിക്കാം." (സൂറ 7:158)

അൽ ഇലാഹ് "al-ilah" എന്നാൽ ഒരു പ്രത്യേക ദൈവത്തിന്റെ നാമമല്ല ഏക ദൈവം എന്നാണു. ഇസ്ലാം മത വിശ്വാസത്തിന്റെ കാതൽ ഏക ദൈവം എന്നതിലും ഏക ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലുമാണു. അൽ ഇലാഹ് (അർത്ഥം: ദൈവം, The God )എന്ന അറബി വാക്കിന്റെ ലോപ ശബ്ദമാണ് അല്ലാഹു. ഹീബ്രു ഭാഷയിൽ ഇലാഹ് എന്നാൽ ദൈവം എന്നർത്ഥം. ഇലാഹ് എന്ന പദത്തിനു മുന്നിലായി അറബി ഭാഷയിലുള്ള അൽ എന്ന പദം ചേർത്താണ് അല്ലാഹു എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്.

The Reality of Miracles: Understanding Divine Creation and Causality

Fire and the Power of Allah When Prophet Ibrahim (AS) was cast into the fire, Allah commanded: “O fire, be cool and safe for Ibrahim.” Th...