Friday, 12 February 2016

സജ്നി by ഷഹബാസ് അമൻ



നിലാവ് മാഞ്ഞു.. ദിനവും കൊഴിഞ്ഞു..
ശാലയില്‍ആളൊഴിഞ്ഞു.. സാഥിയും അവളും പോയ്‌മറഞ്ഞു..
സദിരില്‍ഞാനുമെന്‍തന്ഹായിയും മാത്രമായ് കഴിഞ്ഞു...
തന്നിലാ നേരം ആരോ മൊഴിഞ്ഞു
ഹൃദയം നിറഞ്ഞു കവിഞ്ഞു കിനിഞ്ഞു
ഈ മധുരമാം വേദന....

സജ്‌നീ സജ്‌നീ.. സജ്‌നീ സജ്‌നീ..
ഇനി വേറെയായ് കഴിയുന്നതാണ് വേദന.. സജ്‌നീ സജ്‌നീ..
പനിനീരു കാക്കും ഉള്ളിലോ പരിഹാസമാണ് വേദന.. സജ്‌നീ സജ്‌നീ.. ...

പതിവായി പാടിപ്പാടിയ പാട്ടൊന്നു കേട്ടു തേങ്ങിയ
സ്നേഹം നിറഞ്ഞ കൂട്ടുകാര്‍അകലുന്നതാണ് വേദന.. (പതിവായി..)
സജ്‌നീ സജ്‌നീ..

നിലാവ് പെയ്തുപെയ്തൊരാ സദാര്‍ദ്രമായ വീഥിയില്‍
അലഞ്ഞിടാനൊരുള്ളകം തുടിക്കലാണ് വേദന.. (നിലാവ്.. )
സജ്‌നീ സജ്‌നീ..

വേനലില്‍കരിഞ്ഞൊരാ പാതയോരയാറ്റിനു
നനഞ്ഞ കണ്ണുകള്‍പകര്‍ന്നു നല്‍കലാണ് വേദന.. (വേനലില്‍.. )
സജ്‌നീ സജ്‌നീ...

അപാരശോക ഭാവന അപൂര്‍വ്വ രാഗകാമന
അഗാധമായ പ്രാര്‍ത്ഥന ഷഹബാസ് അതാണ്‌വേദന.. (അപാരശോക.. )

സജ്‌നീ സജ്‌നീ.. സജ്‌നീ സജ്‌നീ..
ഇനി വേറെയായ് കഴിയുന്നതാണ് വേദന.. സജ്‌നീ സജ്‌നീ..
പനിനീരു കാക്കും ഉള്ളിലോ പരിഹാസമാണ് വേദന..
സജ്‌നീ സജ്‌നീ.....

No comments:

Post a Comment

qaseeda ka ba thulla

The Ka'bah of the Heart: Supreme Mystery of the Layla-Majnun Bayt The Most Powerful Transmission in Ratheeb u Rifa'iyya A Deep Eso...