Friday, 12 February 2016

കബറെന്ന് കേട്ടാൽ

കബറെന്ന് കേട്ടാൽ തൽക്ഷണം നീ ഞെട്ടേണ്ടതാ...
കണ്ടാലുടൻ വാവിട്ടു നീ കരയേണ്ടതാ...
മേടക്ക് പകരം മാളമാ സുബ് ഹാനാ...
റബ്ബീ അതിൽ കിടകേണ്ടതാണ് സമാനാ...
സമ്പാദ്യ മുതലിൽ നിന്ന് മൂന്നക്ഫാനാ...
അത് മാത്രമല്ലതിലെപ്പഴും ബഹ്ജാനാ...
മണ്ണിന്റെ തലയിണയാണതിൽ നിനക്കുള്ളത്...
നെരുക്കത്തിനാലിരു ഭിത്തിയാണതിനുള്ളത്...
മെത്തക്ക് പകരം മണ്ണതിൽ വിരിച്ചിട്ടതാ...
സുബ്ഹാന റബ്ബീ ഇരുളിനാൽ പെയിന്റിട്ടതാ...
അതിനുള്ള ബാബുകൾ ഭദ്രമായ് പൂട്ടുന്നതാ...
താക്കോൽ ഇസ്റാഫീല് സൂക്ഷിക്കുന്നതാ...
സൂറെന്ന കാഹളമൊരുദിനം മുഴങ്ങുന്നതാ...
അക്കാലമത്രയും നീ അതിൽ കിടക്കേണ്ടതാ...
ഖുർആൻ ശെരീഫിത് വ്യക്തമായ് പറയുന്നതാ...
സൂറത്ത് യാസീൻ നോക്കിയാൽ കാണുന്നതാ...
ചിതലും പുഴുക്കൾ താവളം പെരുത്തുണ്ടതിൽ...
സന്തോഷമാണവകൾക്ക് നീ ചെല്ലുന്നതിൽ...
പൊൻവർണ്ണ കോമള മൃദുലമായ ശരീരമിൽ...
സമരത്തിലാണ് പരസ്പരം തിന്നുന്നതിൽ...
കാർഡില്ല റേഷൻ വേണ്ട പോൽ അതിലുണ്ട്...
ക്യൂസിസ്റ്റമില്ല തള്ളലാണത് കൊണ്ട്...
അഴകുന്നതാണൊരു മൂന്ന് ദിവസം കൊണ്ടും...
സുഹൃത്തുക്കളെ നമുക്കുള്ള നേത്രം രണ്ടും...
ഉടൻ തന്നെ മുഖമിൽ കാണുമേ ഗുഹ രണ്ട്...
നോക്കുന്ന പക്ഷം മണ്ടുമേ ഭയം കൊണ്ട്...
ഇവയൊക്കെ നീ ചിന്തിച്ചു കരയുക സോദരാ...
എന്നാൽ സുറൂറായ് നീ കടക്കും മറുകരാ...
😔😔😪

No comments:

Post a Comment

Ascension

 The concept of a "vertical journey" or *Urooj* (*Miraj*) in Sufi thought refers to a mystical ascent, both metaphorical and liter...