തിരമാലകളുടെ ഗീതം,
തീരത്തി൯ ആത്മരാഗം.
എൻപ്രിയ സഖിയുടെ ഗീതം,
എൻ മനസ്സിൽ ആത്മതാളം.
സുരഭില ദാമ്പത്യത്തിൻ സൗവർണ്ണ ദ്രഷ്ടാന്തമായ്,
തിരമാലകളെന്നും ധവളപ്പൂക്കൾ വിടർത്തും.
സുമംഗലയായെൻ നായിക നിത്യവും
രോമഹർഷ പൂക്കൾ വിടർത്തും - എന്നിൽ
രോമഹർഷ പൂക്കൾ വിടർത്തും.
രാഗകിരണങ്ങൾ തൂകി രാകേന്ദു നിശാവാടിയിലുദിച്ചൂ
അപ്പോൾ ഭൂമി പൂക്കൾ വിടർത്തി, കാറ്റിനെകൊള്ളെ മാർവിടത്തിൽ.
സംഗീതധാര സുഖമായ് മയങ്ങിയുണർന്ന്
വസുമതി രാഗാർദ്രയായ്, പൊയ്കയിൽ പൂക്കൾ വിടർന്നൂ
No comments:
Post a Comment