Tuesday, 10 March 2015

പാലാഴി പരിമളം

പാലാഴി പരിമളം പരത്തിനിൽക്കും
പത്മദളം പോലൊരു ദ്വീപുണ്ട്...

അതിൽ പ്രേമം പൂത്തുലയുന്ന, 
പൂവിദൾ പോലൊരു പെണ്ണുണ്ട്......

അഗാധനീലിമയുടെ അരുമക്കിടാത്തീ
സാഗരകന്യകയോ, സങ്കല്പസുന്ദരിയോ....

വ൪ണ്ണമനോഹര ദ്വീപിന്റെ മടിയിൽ
വളർന്നു വന്നൊരു വനരാജവല്ലി......

തോരണം ചാർത്തുന്ന താമരമൊട്ടോ
മദന പൂങ്കാവിലെ കാമിനിയോ.....

No comments:

Post a Comment

Al-Fath ar-Rabbani

  മഹാനായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ. സി) തങ്ങളിലേക്ക് ചേർത്തുവച്ച് പാടപ്പെടുന്ന ഈ വരികൾ പുറമെ കാണുന്ന ഒരു സഹായാഭ്യർത്ഥനയ്ക്കുമപ്പുറം, തസവ്...