Tuesday, 10 March 2015

ലക്ഷദ്വീപിന്റെ സന്ദേശം


ശിരസ്സു നമിക്കുക.... സുജൂദ് ചെയ്യുക....
നാടുകളിവയെല്ലാം അല്ലാവിൻ സ്വന്തം.....
പരിശുദ്ധമായ്..... പവിത്രമായ്......
അല്ലാതൊന്നും കാണുകയില്ലായിവിടെ.....

അല്ലാഹു അക്ബർ എന്ന സംഗീതം
നിത്യവും അലതല്ലിടുമ്പോൾ.....
എന്റെതായതെല്ലാം വിസ്മ്രതമായി.....
അവന്റെ സംഗീതമായ് ഞാൻ മാറി.....

സ്നേഹത്തിൻ കണ്ണീർ പൊഴിച്ചീടുക...
വിദ്വേഷത്തിൻ കറകൾ ത്യജിച്ചീടുക.....
ആവിധം ധന്യമായ് തീരട്ടെയീ സ്വർഗ്ഗം..
ആവിധം ധന്യമായ് തീരട്ടെയീ സ്വർഗ്ഗം

പാലാഴി പരിമളം

പാലാഴി പരിമളം പരത്തിനിൽക്കും
പത്മദളം പോലൊരു ദ്വീപുണ്ട്...

അതിൽ പ്രേമം പൂത്തുലയുന്ന, 
പൂവിദൾ പോലൊരു പെണ്ണുണ്ട്......

അഗാധനീലിമയുടെ അരുമക്കിടാത്തീ
സാഗരകന്യകയോ, സങ്കല്പസുന്ദരിയോ....

വ൪ണ്ണമനോഹര ദ്വീപിന്റെ മടിയിൽ
വളർന്നു വന്നൊരു വനരാജവല്ലി......

തോരണം ചാർത്തുന്ന താമരമൊട്ടോ
മദന പൂങ്കാവിലെ കാമിനിയോ.....

അല്ലാഹു.. അല്ലാഹു..

സൂര്യകാന്തിപ്പൂക്കൾ, സൂര്യനെത്തേടുന്നു
വേഴാന്പൽപക്ഷി, മഴയെത്തേടുന്നു
ഒഴുകുന്നപുഴ, കടലെത്തേടുന്നൂ
എന്റെ മാനസകം, അങ്ങയെത്തേടുന്നു

അല്ലാഹു.. അല്ലാഹു..

മുകിലേ നീർമുകിലേ രചന: എംഐകെ സംഗീതം & ആലാപനം: ഷാഅലി

ആ ആ...
മുകിലേ......... നീർമുകിലേ......
നീ പൊഴിക്കും ജലകണം കൊതിച്ച്
തപസ്സു ചെയ്തൊരു വേഴാമ്പൽ ഞാൻ....
മുകിലേ......... നീർമുകിലേ......
ഒരിക്കലുമീ വഴിയിലൊന്നെത്തി നോക്കുകില്ലേ!...
മുകിലേ......... മുകിലേ......

എത്ര ഉഷസ്സുകൾ പൂക്കളം തീർത്തു....
എത്ര സന്ധ്യകൾ ദീപം കൊളുത്തി.....
പ്രിയ സഖി നിന്നെവന്നെതിരേൽക്കുവാ൯....
പ്രിയ സഖി നിന്നെവന്നെതിരേൽക്കുവാ൯....
മുകിലേ......... നീർമുകിലേ......

ജീവന്റെ ഓരോ കണവും പൂവിട്ടു നിൽപ്പൂ....
പ്രിയസഖി നിന്നെ ഒന്നാരാധിക്കാൻ...
മുകിലേ......... നീർമുകിലേ......

തിരമാലകളുടെ ഗീതം

തിരമാലകളുടെ ഗീതം,
തീരത്തി൯ ആത്മരാഗം.
എൻപ്രിയ സഖിയുടെ ഗീതം, 
എൻ മനസ്സിൽ ആത്മതാളം.

സുരഭില ദാമ്പത്യത്തിൻ സൗവർണ്ണ ദ്രഷ്ടാന്തമായ്,
തിരമാലകളെന്നും ധവളപ്പൂക്കൾ വിടർത്തും.
സുമംഗലയായെൻ നായിക നിത്യവും
രോമഹർഷ പൂക്കൾ വിടർത്തും - എന്നിൽ
രോമഹർഷ പൂക്കൾ വിടർത്തും.

രാഗകിരണങ്ങൾ തൂകി രാകേന്ദു നിശാവാടിയിലുദിച്ചൂ
അപ്പോൾ ഭൂമി പൂക്കൾ  വിടർത്തി, കാറ്റിനെകൊള്ളെ മാർവിടത്തിൽ.
സംഗീതധാര സുഖമായ് മയങ്ങിയുണർന്ന്
വസുമതി രാഗാർദ്രയായ്, പൊയ്കയിൽ പൂക്കൾ  വിടർന്നൂ

ദൈവമേ അവിടുന്ന

ദൈവമേ അവിടുന്ന് മാപ്പു നൽകീടണേ
തെറ്റുകളിലടിയുന്ന പാവമീ അടിമക്ക്

നിന്നെ മറന്നു ഞാൻ നിന്റെഅനുഗ്രഹങ്ങളും
തെരുവുകളിൽമറന്നേറെ ചിരിച്ചു പോയ്

പൂവിൽ മകരന്തമെന്ന പോലെ 
നീയെന്നിൽ വന്ന് നിറയേണമേ

പണ്ട് നാമൊരുമിച്ച്

പണ്ട് നാമൊരുമിച്ച് കല്പേനി ദ്വീപിന്റെ
സുന്ദരമായ മണൽ പരപ്പിൽ.....

ഓരോകഥകൾ മൊഴിഞ്ഞങ്ങിരുന്നതി-
ന്നോ൪ത്തു ഞാൻ പുളകമണിഞ്ഞിടുന്നു.....

സ്നേഹമായൊഴുകുന്ന ബില്ലവും അതിൽപുള-
ഞ്ഞോടുമത്തിരകൾ തൻ മർമ്മരം കേട്ടുഞാൻ...

പവിഴത്തുരുത്തിന്നിളം കാറ്റിലുയരുന്നു
കല്പേനി ദ്വീപിൻ വളകിലുക്കം....

ലക്ഷദ്വീപ് ലക്ഷദ്വീപ് എൻ പ്രിയ ലക്ഷദ്വീപ്

ലക്ഷദ്വീപ് ലക്ഷദ്വീപ് എൻ പ്രിയ ലക്ഷദ്വീപ്

അല്ലാവിൻ നാമം മുഴങ്ങിടുന്നു
ദുഷ്ചിന്തകളെല്ലാം അകന്നിടുന്നു
ലക്ഷദ്വീപ് ലക്ഷദ്വീപ് എൻ പ്രിയ ലക്ഷദ്വീപ്.

തക്ബീറിൻ ധ്വനി വാനിലുയർന്നിടുന്നു
ദൈവികപ്രേമം അലതല്ലിടുന്നു.
ലക്ഷദ്വീപ് ലക്ഷദ്വീപ് എൻ പ്രിയ ലക്ഷദ്വീപ്.

ഓമനപ്പൂവിയും സാണംകതിയയും
കനവുകൾ നെയ്തതീ മണ്ണിലല്ലോ..
ലക്ഷദ്വീപ് ലക്ഷദ്വീപ് എൻ പ്രിയ ലക്ഷദ്വീപ്.

എത്രയോ മനോഹരം

എത്രയോ മനോഹരം
ദൈവ സ്രഷ്ടിവൈഭവം
വിരിയുമോരോ പൂവിലും
തെളിയുമവ൯ മോഹനം.

ഉദയ സൂര്യ ഗോളവും
ചന്ദ്രമോഹ ബിമ്പവും
ഓതിടുന്നവന്റെ മാത്രം
മഹനീയ ബാന്ധവം.

പച്ചയാം മരത്തിലും
അഗ്നി സ്ഫുരിക്കുന്നവൻ
പാഴ് മണൽ കാട്ടിലും
പച്ച പുതക്കുന്നവൻ

തണിചെയ്യും ത്വാഹാ റസൂലിന്റെ

പ്രേമത്തി൯ പൗർണ്ണമിയായ് വാണരുളും മുസ്തഫാവെ
ഭൂഗോളത്താകമാനം പ്രഭ ചൊരിഞ്ഞ പൂമലരെ
പൊന്നുഷസ്സായുദിച്ച പ്രവാചക ശ്രേഷ്ടരോരെ
പവിഴദ്വീപുകളിൽ അങ്ങയുടെ ഓർമകളിൽ
അലയുന്നെന്റെ മനം അങ്ങകലെ മദീനയിൽ
അവിടുത്തെ ചാരെവന്നണഞ്ഞിടുവാനേകിടല്ലാ.

സന്ധ്യ

ദൂരെയങ്ങാകാശത്ത് ആരോ വരച്ചിട്ട
ശോകാർദ്രമാം ചിത്രം മാഞ്ഞിടുന്നു....

തെങ്ങിൻ തലപ്പുകളെ നർത്തനം ചെയ്യിച്ച്
മാരുതൻ ആഞ്ഞാഞ്ഞടിച്ചിടുന്നു.....

കടപ്പുറത്തേറ്റിവെച്ച ചെറിയതും ഡിങ്കികളും
ധവളമാം പൂഴിമണ്ണിലമർന്നിടുന്നു....

ഇരുട്ടിൻ കരിമ്പടം ഊർന്നു വീണങ്ങനെ
ഭൂമി ഇരുട്ടിലങ്ങാണ്ടിടുന്നു...?

മുല്ലമാല കൊരുത്ത്

മുല്ലമാല കൊരുത്ത് കൊരുത്ത് 
കുതിച്ചു  പായും ബില്ലമേ......

പൂമാരനായ് പൂമാസക്കാറ്റ്  
സ്വർണ്ണമത്സ്യങ്ങളായിവിരിഞ്ഞു.....

നിന്റെ വെളുത്ത മാറിൽ 
സ്വപ്നമായി വിടർന്നു......

ആത്മയവനിക നീക്കി നീക്കി നിൻ
ആഴങ്ങളിൽ ഞാൻ വിലയിപ്പൂ......
ഓ....ഓ....ഓ...

എന്റെ ദ്വീപ്

പച്ചപ്പിൻ പട്ടാട ചുറ്റിക്കിടക്കുന്ന
സാഗര് റാണിയാണെന്റെ

Ascension

 The concept of a "vertical journey" or *Urooj* (*Miraj*) in Sufi thought refers to a mystical ascent, both metaphorical and liter...