Tuesday 24 January 2012

ഖുർആൻ


ഇസ്‌ലാം മതം
മുസ്‌ലീം പള്ളി
വിശ്വാസങ്ങൾ
അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ
അനുഷ്ഠാനങ്ങൾ
വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം
ചരിത്രവും നേതാക്കളും
മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്
ഗ്രന്ഥങ്ങളും നിയമങ്ങളും
ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌
മദ്ഹബുകൾ
ഹനഫിമാലികി
ശാഫിഹംബലി
പ്രധാന ശാഖകൾ
സുന്നിശിയ
സൂഫിസലഫി
പ്രധാന മസ്ജിദുകൾ
മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ
സംസ്കാരം
കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ
ഇതുംകൂടികാണുക
ഇസ്ലാമും വിമർശനങ്ങളും
ഇസ്ലാം കവാടം
ഖുർ‌ആൻ (അറബി: قرآن) ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥവും അതുവഴി ഇസ്‌ലാമിന്റെ ആശയാടിത്തറയുമാണ്. ഈ ഗ്രന്ഥം ഏഴാം ശതകത്തിൽ ഉത്ഭവിച്ചതും അറബി ഭാഷയിലുള്ളതുമാണ്. ഈ ഗ്രന്ഥം, മുഹമ്മദ് എന്ന ദൂതനിലൂടെ ദൈവം മനുഷ്യനു നൽകിയ സന്ദേശമാണെന്നു സ്വയം അവകാശപ്പെടുകയും, മുസ്‌ലിംകൾ അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നു.
മുഹമ്മദിന്റെ ജീവിതത്തിൽ, അദ്ദേഹം ദൈവ നിയോഗം അവകാശപ്പെട്ട, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ ജീവിത സന്ദർഭങ്ങളിൽ സന്ദേശ ശകലങ്ങളായാണ്‌ ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. ആദ്യം വാമൊഴിയായി പകരുകയും, മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം പിന്നീട് എഴുതപ്പെടുകയും ആദ്യ ഖലീഫ അബൂബക്റിന്റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും ഖലീഫയായ ഉസ്മാന്റെ കാലത്ത് ഇന്നു ലഭ്യമായതരത്തിൽ പുസ്തക രൂപത്തിലാക്കപ്പെടുകയും ചെയ്തു.
അറബി ഭാഷയിൽ ഖറ‌അ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ. ഖുർആൻ എന്ന പദത്തിന് വായന എന്നാണ് അർത്ഥം.
ഖുർആനിൽ 114 അദ്ധ്യായങ്ങളിലായി 6236 സൂക്തങ്ങൾ ഉണ്ട്.
ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും, കേൾക്കപ്പെടുന്നതും, മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥമാണ് ഖുർ‌ആൻ.[1] അവതരിച്ച അതെ ഭാഷയിൽ ലേകത്ത് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്ന ഗ്രന്ഥവും ഖുർ‌ആൻ‍ തന്നെ.[2][3]
മഗ്റബി ലിപിയിലുള്ള ഖുർ‌ആൻ. പാടല വർണ്ണത്തിലുള്ള താളിൽ മഷി, ഛായം, സ്വർണ്ണം എന്നിവ ഉപയോഗിച്ച് രചിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കിൽ 13ാം നൂറ്റാണ്ട്.

ഉള്ളടക്കം

 [മറയ്ക്കുക

[തിരുത്തുക] അവതരണം

ഖുർആനിന്റെ പുറം ഭാഗം
ഖുർ‌ആനിലെ അലഖ് (ഭ്രൂണം അല്ലെങ്കിൽ രക്ത പിണ്ഡം) എന്ന 96-ആം സൂറത്തിലെ (അദ്ധ്യായത്തിലെ) വായിക്കുക (اقْرَأْ) എന്നു തുടങ്ങുന്ന ഒന്നു മുതലുള്ള അഞ്ച് ആയത്തുകളാണ് (സൂക്തങ്ങളാണ്‌‍) ജിബ്-രീൽ‍ എന്ന മാലാഖ മുഖേന ആദ്യമായി അവതീർണ്ണമായത്. അതിന്റെ വിവർത്തനം ഇപ്രകാരമാണ്
  1. വായിക്കുക,നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ
  2. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.
  3. നീ വായിക്കുക, നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
  4. പേന കൊണ്ട്‌ പഠിപ്പിച്ചവൻ
  5. മനുഷ്യന്‌ അറിയാത്തത്‌ അവൻ പഠിപ്പിച്ചിരിക്കുന്നു.
23 വർഷം (എ.ഡി 610-എ.ഡി 622) കൊണ്ട്‌ ഘട്ടം ഘട്ടമായാണ് പ്രവാചകൻ മുഹമ്മദ്‌ മുഖേന മനുഷ്യകുലത്തിന്‌ ‍ഖുർആൻ ലഭിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന്‌ വേണ്ടി അവതരിച്ചതല്ല ഖുർആൻ. ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്‌. കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴിൽ, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങൾ, ന്യായാന്യായങ്ങൾ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്‌.
"അല്ലാഹുവിനു പുറമെ (മറ്റാരാലും)ഈ ഖുർ-ആൻ കെട്ടിച്ചമക്കപ്പെടാവുന്നതല്ല.പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യ സന്ദേശത്തെ സത്യപ്പെടുത്തുന്നതും ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്.അതിൽ യാതൊരു സംശയവുമില്ല.ലോകരക്ഷിതാവിങ്കൽ നിന്നുള്ളതാണത്." (സൂറ :10:37)
ഖുർആൻ അതിനെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് : {{Cquote|ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതാണ്. നിശ്ചയം വിശ്വസ്തനായ മലക്ക് (മാലാഖ) അത് നിന്റെ ഹൃദയത്തിൽ അവതരിപ്പിച്ചു. ലോകർക്ക് നീ മുന്നറിയിപ്പ് നൽകാൻ വേണ്ടി. സുവ്യക്തമായ അറബി ഭാഷയിൽ.(ഖുർആൻ 26 :192-195).  :"(നബിയേ) പറയുക:(ഖുർ ആൻ എത്തിച്ചു തരുന്ന) ജിബിരീൽ എന്ന മലക്കിനോടാണു ആർക്കെങ്കിലും ശത്രുതയെങ്കിൽ, അദ്ദേഹമത് നിന്റെ മനസ്സിൽ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണു.മുൻ വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും ,വിശ്വാസികൾക്ക് വഴി കാട്ടുന്നതും,സന്തോഷവാർത്ത നൽകുന്നതുമായിട്ടാണു(അത് അവതരിച്ചിട്ടുള്ളത്) "(സൂറ 2:97) ഉദ്ബോധനം (ദിക്ർ), പ്രകാശം (നൂർ), സന്മാർഗ്ഗം (ഹുദ), രോഗശമനം(ശിഫ), അവക്രമായത് (ഖയ്യിം), പൂർവവേദങ്ങളെ സംരക്ഷിക്കുന്നത് (മുഹൈമിൻ)തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
ഹിജ്രവർഷത്തിനു 13 വർഷം മുൻപ്-ക്രസ്താബ്ദം 610ൽ-റംസാൻ മാസത്തിലെ ഒരു പുണ്യ ദിനത്തിലാണ് ഖുർആൻ അവതരണം ആരംഭിച്ചത്.ഈ ദിവസം ഏതായിരിന്നു ഖണ്ഡിതമായി പറയുക സാധ്യമല്ല.അന്ന് റംസാൻ 17 ആയിരുന്നെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്.ജൂലൈമാസത്തിലാണെന്നും ഫെബ്രുവരി മാസത്തിലാണെന്നും രണ്ടുപക്ഷമുണ്ട്.മുഹമ്മദ് നബി ഉമ്മിയ്യ്(എഴുത്തും വായനയും അറിയാത്ത ആൾ) ആയിരിന്നു.
'വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ' എന്ന വാക്യമാണ് പ്രവാചകനവതീർണ്ണമായ ആദ്യ ഖുർആൻ വചനം. ഖുർ‌ആനിൽ മൊത്തം 114 അദ്ധ്യായങ്ങളുണ്ട്‌.
ഖുർആൻ അറബി ഭാഷയിലാണ് അവതീർണ്ണമായത്‌.അവതരിച്ച അതെ ഭാഷയിൽ ലോകത്ത് ഏറ്റവും കൂടുതൽ പകർപ്പെടുക്കുന്ന പുസ്തകം ഖുർആൻ ആണ്.‍ എങ്കിലും, ഇന്ന്‌ ഒട്ടു മിക്ക ഭാഷകളിലും ഖുർആൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.ഖുർആനിൻറെ പുസ്തക രുപത്തിനാണ് മുസ്ഹഫ് എന്നറിയപ്പെടുന്നത്.
പ്രവാചകന്റെ കാലത്ത് തന്നെ ദൈവികവചനങ്ങൾ പൂർണ്ണമായും എഴുതിവെച്ചിരുന്നു. ഇന്ന് നിലവിലുള്ള രീതിയിൽ അവ ക്രോഡീകരിക്കപ്പെട്ടത് ഒന്നാം ഖലീഫ അബൂബക്കറിന്റെ കാലത്തായിരുന്നു.
114 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങൾക്ക്‌ അക്ഷരങ്ങളും ശബ്ദങ്ങളും നൽകപ്പെട്ടതാണ്‌. മനുഷ്യർക്ക്‌ ഗ്രഹിക്കാൻ വേണ്ടിയാണ്‌ വചനങ്ങൾക്ക്‌ അക്ഷരവും ശബ്ദവും നൽകി അല്ലാഹു ജിബ്‌രീൽ എന്ന മലക്ക്‌ മുഖേന അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബിക്ക്‌ എത്തിച്ചു കൊടുത്തത്‌. കുറച്ച്‌ ഭാഗങ്ങൾ നബിയുടെ മക്കാ ജീവിതത്തിലും ബാക്കി ഭാഗങ്ങൾ മദീനാ ജീവിതത്തിലുമാണ്‌ അവതരിപ്പിച്ചു കൊടുത്തത്‌. അദ്ദേഹം അത്‌ വള്ളിപുള്ളി വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ പ്രബോധനം ചെയ്യുകയും അതിലെ സന്ദേശങ്ങൾ സ്വജീവിതത്തിൽ പകർത്തി ജനങ്ങൾക്ക്‌ മാതൃകയാവുകയും ചെയ്തു.
മുൻ വേദഗ്രന്ഥങ്ങളായ തൌറാത്ത്‌ (മൂസാ (മോശ) പ്രവാചകന് അവതരിച്ചത്), സബൂർ (ദാവൂദ് നബിക്ക് അവതരിച്ചത്), ഇൻജീൽ (ഈസാ (യേശു)നബിക്ക് അവതരിചത്), എന്നിവയുടെയെല്ലാം അവതരണം ചില പ്രത്യേക സമൂഹങ്ങളിലേക്കായിരുന്നു. അതിനാൽത്തന്നെ അവയുടെസംരക്ഷണം അതാത്‌ ജനവിഭാഗങ്ങളിലാണ്‌ അല്ലാഹു ഏൽപ്പിച്ചിരുന്നത്‌. എന്നാൽ കാലക്രമേണ ആ സമൂഹത്തിലെ തന്നെ പുരോഹിതന്മാരും പ്രമാണിമാരും സ്വാർത്ഥതാൽപ്പര്യങ്ങൾക്ക്‌ വേണ്ടി അവയിലെ ദൈവിക വചനങ്ങളിൽ പലവിധ മാറ്റത്തിരുത്തലുകൾ നടത്തുകയും ചെയ്തു. തനതായ രൂപത്തിൽ അവയൊന്നും ഇന്ന്‌ നിലവിലില്ല. ഇക്കാരണത്താൽത്തന്നെ അന്തിമ വേദഗ്രന്ഥമായ ഖുർആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു. പൂർവ്വവേദങ്ങൾക്ക്‌ സംഭവിച്ചതുപോലെയുള്ള കൈകടത്തലുകളും മാറ്റത്തിരുത്തലുകളും അതിൽ സംഭവിക്കുകയില്ലെന്ന്‌ അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്‌.

[തിരുത്തുക] ഉള്ളടക്കത്തിന്റെ വർഗീകരണം

ചെറുതും വലുതുമായ 114 അദ്ധ്യായങ്ങളിൽ (അറബി: സൂറ:) 6000ത്തിൽ അധികം സൂക്തങ്ങളും (അറബി: ആയത്ത് ) 77,000ത്തിൽ അധികം പദങ്ങളും (അറബി: കലിമ ) 3,20,000ത്തിലധികം അക്ഷരങ്ങളും ഉൾക്കൊള്ളുന്നു.
തുടർച്ചയായി പാരായണം ചെയ്യുന്നവരുടെ സൗകര്യാർത്ഥം ഖുർ‌ആന്റെ ഉള്ളടക്കം വിവിധ രീതികളിൽ വർ‌ഗീകരിച്ചിരിക്കുന്നു.
  • ജുസ്‌അ് - 114 അദ്ധ്യായങ്ങളേയും ഏകദേശം സമവലിപ്പത്തിലുള്ള 30 ജുസ്‌ഉകളായി തിരിച്ചിരിക്കുന്നു.
    • നിസ്വ്ഫ് - ജുസ്‌ഉകളുടെ പകുതി.
    • റുബ്‌അ് - ഒരു ജുസ്‌ഇന്റെ കാൽ ഭാഗം.
  • റുകൂഅ് - അദ്ധ്യായങ്ങളുടെ വലിപ്പവും ഉള്ളടക്കവും അടിസ്ഥാനമാക്കി ഓരോ അദ്ധ്യായങ്ങൾ വിവിധ റുകൂ‌അ് (വിഭാഗം) ആയി തിരിച്ചിരിക്കുന്നു.
ഇതിനെല്ലാം പുറമെ അദ്ധ്യായങ്ങൾ 1/8, 1/7, 1/4, 1/2 തുടങ്ങിയ രീതികളിലും വിഭാഗീകരിച്ചിരിക്കുന്നു.വായനക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ഈ തരംതിരിവുകൾ ഖുർ‌ആന്റെ അച്ചടിച്ച പ്രതികളിൽ സാധാരണ അടയാളപ്പെടുത്തിയിട്ടുണ്ടായിരിക്കും.

[തിരുത്തുക] സൂറ

ഖുർആനിലെ അദ്ധ്യായങ്ങൾക്ക് അറബിയിൽ പറയുന്ന പേരാണ് സൂറ അല്ലെങ്കിൽ സൂറത്ത് (അറബി: سورة). നൂറ്റിപ്പതിനാല് സൂറത്തുകൾ അടങ്ങിയതാണ് വിശുദ്ധ ഖുർആൻ. ഒന്നാമത്തെ സൂറ സൂറത്തുൽ ഫാത്തിഹ അവസാനത്തെ സൂറ അൽ നാസുമാകുന്നു.

[തിരുത്തുക] ആയ

ഖുർആനിലെ ഒരു സൂക്തത്തിന് പറയുന്ന അറബി നാമമാണ് ആയ അല്ലെങ്കിൽ ആയത്ത് (അറബി: آية). ചെറുതും വലുതുമായ 6236 (അധ്യായങ്ങളുടെ തുടക്കത്തിലുള്ള ബിസ്മി കൂടി പരിഗണിച്ചാൽ 112 കൂടി ചേർന്ന് [6236+ 112] 6348 സൂക്തങ്ങളാവും) ആയത്തുകൾ ഖുർ ആനിൽ കാണാം. ഒരു താളിന്റെ പകുതിയോളം വരുന്ന ആയത്തുകൾ ഖുർആനിൽ കാണാവുന്നതാണ്‌‍. الْحَمْدُ للّهِ رَبِّ الْعَالَمِينَ (വിവർത്തനം: സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു സ്തുതി.) ഇത് ഖുർആനിലെ ഒരു ആയത്താകുന്നു.

[തിരുത്തുക] മക്കി

മക്കയിൽ അവതീർണ്ണമായ അദ്ധ്യായങ്ങളെ മക്കി സൂറത്തുകൾ എന്നു വിളിക്കുന്നു.

[തിരുത്തുക] മദനി

മദീനയിൽ അവതീർണ്ണമായ അദ്ധ്യായങ്ങളെ മദനി സൂറത്തുകൾ എന്നു വിളിക്കുന്നു. മുഹമ്മദ് നബിയുടെ മദീനയിലെക്കുള്ള ഹിജ്റയുടെ മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മക്കി എന്നും നബിയുടെ ഹിജ്റക്ക് ശേഷം അവതരിച്ചവക്കു മദനി എന്നും പറയുന്നു.

[തിരുത്തുക] ബിസ്മില്ല

ഖുർ‌ആനിലെ ഒന്നൊഴിച്ച് എല്ലാ അദ്ധ്യായങ്ങളും ബിസ്മില്ലാഹി-റഹ്മാനി-റഹീം (അല്ലാഹുന്റെ നാമത്തിൽ,ഏറ്റവും കാരുണ്യവാനും അത്യുദാരവാനുമായ) എന്ന സൂക്തത്തോടെ ആരംഭിക്കുന്നു. ഒൻപതാം അദ്ധ്യായമായ തൌബ മാത്രമാണു ബിസ്മില്ലയിൽ ആരംഭിക്കാത്ത അദ്ധ്യായം. ഖുർ‌ആനിൽ അവതരിച്ച ആദ്യത്തെ വാചകം നീ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക എന്ന അർത്ഥമുള്ളതാണ്. ഇരുപത്തി ഏഴാം അദ്ധ്യായമായ നംലിലെ 30-ആം വചനത്തിലും ഒരു ബിസ്മി അടങ്ങിയിരിക്കുന്നു.

[തിരുത്തുക] ഫാത്തിഹ

പ്രധാന ലേഖനം: ഫാത്തിഹ
ഖുർആനിലെ ആദ്യത്തെ അദ്ധ്യായമായ സൂറ: ഫാത്തിഹ
ഖുർആനിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രാരംഭ സൂറത്താണ് ഫാത്തിഹ.ഈ സൂറത്താണ് പരിപൂർണ്ണമായി ആദ്യമായി അവതീർണ്ണമായത്. നിർബന്ധ നമസ്കാരങ്ങളിൽ ഒരു ദിവസം ഒരു മുസ്ലിം 17 വട്ടം ഈ അദ്ധ്യായം പാരായണം ചെയ്യുന്നുണ്ട്. ഇതിലെ വരികൾ മുഴുവനും പ്രാർത്ഥനയാണ്.
  1. ബിസ്മില്ലാഹി റഹ്മാനി റഹീം - ഏറ്റവും കാരുണ്യവാനും അത്യുദാരവാനുമായ അല്ലാഹുവിന്റെ നാമത്തിൽ,
  2. അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ -സർവ ലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനു മാത്രമാണ് സർവസ്തുതികളും
  3. അറ്‌റഹ്മാനി റഹീം -ഏറ്റവും കാരുണ്യവാനും അത്യുദാരവാനുമായവൻ
  4. മാലികി യൌമുദ്ധീൻ -പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ
  5. ഇയ്യാകനഗ് ബുദു വഇയ്യാക്കനസ്ഥഈം -നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു
  6. ഇഹ്ദിന സ്സിറാത്വൽ മുസ്ഥഖീം. -ഞങ്ങളെ നീ സത്യമാർഗത്തിൽ വഴി നടത്തേണമേ
  7. സിറാത്വല്ലതീന അൻ അംത അലൈഹിം.ഗൈരിൽ മഗ്‌ളൂബി അലൈഹിം.വലള്ളാല്ലീം -നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ, വഴി പിഴച്ചവരുടെയോ നിന്റെ കോപത്തിനിരയായവരുടെയോ വഴിയിലല്ലാതെ
ഫാതിഹയിൽ മാത്രമെ ഒന്നാമത്തെ ആയത്തായ "ബിസ്മില്ലാഹി റഹ്മാനി റഹീം" ഒരു ആയത്തായി കണക്കാക്കുന്നുള്ളൂ. ഈ ഒരു അദ്ധ്യാത്തിലൊഴികെ മറ്റു അദ്ധ്യായങ്ങളിലൊക്കെ അവ പാരായണം ചെയ്യാറുണ്ടെങ്കിലും മറ്റു അദ്ധ്യായങ്ങളിൽ ഇതിനെ ആയത്തായി കണക്കാക്കാറില്ല. ഇതിനെ ബിസ്മി എന്ന് ചുരുക്കി പറയും.ബിസ്മി പാരായണം ചെയ്യാൻ പാടില്ലാത്ത ഒരു സൂറയും ഖുർആനിലുണ്ട്. ഇത് കേൾക്കുമ്പോൾ ആമീൻ എന്ന് പറയാറുണ്ട്. ആമീൻ എന്നാൽ അല്ലാഹുവേ ഈ പ്രാർത്ഥ നീ സ്വീകരിക്കേണമേ എന്നാണർത്ഥം.

[തിരുത്തുക] മുസ്ഹഫ്

ഖുർആൻ രേഖപ്പെടുത്തിവെക്കുന്ന പുസ്തകത്തിനാണ് മുസ്ഹഫ് എന്ന് പറയുന്നത്.

[തിരുത്തുക] ഖുർആനിലെ അദ്ധ്യായങ്ങൾ

വിക്കി ഗ്രന്ഥശാലയിൽ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്
  1. അൽ ഫാത്തിഹ (പ്രാരംഭം)
  2. അൽ ബഖറ (പശു)
  3. ആലു ഇംറാൻ (ഇംറാൻ കുടുംബം)
  4. നിസാഅ് (സ്ത്രീകൾ)
  5. മാഇദ (ഭക്ഷണ തളിക)
  6. അൻആം (കാലികൾ)
  7. അഅ്റാഫ് (ഉന്നതസ്ഥലങ്ങൾ‍)
  8. അൻഫാൽ (യുദ്ധമുതൽ‍)
  9. തൌബ (പശ്ചാത്താപം)
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ് (ഇടിനാദം)
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ (തേനീച്ച)
  17. ഇസ്റാഅ് (നിശായാത്ര)
  18. അൽ കഹഫ് (ഗുഹ‍)
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ് (പ്രവാചകന്മാർ)
  22. ഹജ്ജ് (തീർത്ഥാടനം)
  23. അൽ മുഅ്മിനൂൻ (സത്യവിശ്വാസികൾ)
  24. നൂർ (പ്രകാശം)
  25. ഫുർഖാൻ (സത്യാസത്യ വിവേചനം)
  26. ശുഅറാ (കവികൾ)
  27. നംല് (ഉറുമ്പ്)
  28. ഖസസ് (കഥാകഥനം)
  29. അങ്കബൂത് (എട്ടുകാലി)
  30. റൂം (റോമാക്കാർ)
  31. ലുഖ്മാൻ
  32. സജദ (സാഷ്ടാംഗം)
  33. അഹ്സാബ് (സംഘടിത കക്ഷികൾ)
  34. സബഅ്
  35. ഫാത്വിർ (സ്രഷ്ടാവ്)
  36. യാസീൻ
  37. സ്വാഫ്ഫാത്ത് (അണിനിരന്നവ‍)
  38. സ്വാദ്
  39. സുമർ (കൂട്ടങ്ങൾ)
  40. മുഅ്മിൻ‍ (വിശ്വാസി)
  41. ഫുസ്സിലത്ത്
  42. ശൂറാ (കൂടിയാലോചന)
  43. സുഖ്റുഫ് (സുവർണ്ണാലങ്കാരം)
  44. ദുഖാൻ (പുക)
  45. ജാഥിയ (മുട്ടുകുത്തുന്നവർ)
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ് (വിജയം)
  49. ഹുജുറാത് (അറകൾ)
  50. ഖാഫ്
  51. ദാരിയാത് (വിതറുന്നവ)
  52. ത്വൂർ (ത്വൂർ പർവ്വതം)
  53. നജ്മ് (നക്ഷത്രം)
  54. ഖമർ (ചന്ദ്രൻ)
  55. റഹ്‌മാൻ‍ (പരമകാരുണികൻ)
  56. അൽ വാഖിഅ (സംഭവം)
  57. ഹദീദ് (ഇരുമ്പ്)
  58. മുജാദില (തർക്കിക്കുന്നവൾ)
  59. ഹഷ്ർ (തുരത്തിയോടിക്കൽ)
  60. മുംതഹന (പരീക്ഷിക്കപ്പെടേണ്ടവൾ)
  61. സ്വഫ്ഫ് (അണി)
  62. ജുമുഅ
  63. മുനാഫിഖൂൻ (കപടവിശ്വാസികൾ)
  64. തഗാബൂൻ (നഷ്ടം വെളിപ്പെടൽ)
  65. ത്വലാഖ് (വിവാഹ മോചനം)
  66. തഹ്‌രീം (നിഷിദ്ധമാക്കൽ)
  67. മുൽക്ക് (അധിപത്യം)
  68. ഖലം (പേന)
  69. ഹാഖ (യഥാർത്ഥ സംഭവം)
  70. മആരിജ് (കയറുന്ന വഴികൾ)
  71. നൂഹ്
  72. ജിന്ന് (ജിന്ന് വർഗ്ഗം)
  73. മുസമ്മിൽ (വസ്ത്രത്താൽ മൂടിയവൻ)
  74. മുദ്ദഥിർ (പുതച്ച് മൂടിയവൻ)
  75. ഖിയാമ (ഉയിർത്തെഴുന്നേൽപ്പ്)
  76. ഇൻസാൻ (മനുഷ്യൻ)
  77. മുർസലാത്ത് (അയക്കപ്പെടുന്നവർ)
  78. നബഅ് (വൃത്താന്തം)
  79. നാസിയാത്ത് (ഊരിയെടുക്കുന്നവ)
  80. അബസ (മുഖം ചുളിച്ചു)
  81. തക്‌വീർ (ചുറ്റിപ്പൊതിയൽ)
  82. ഇൻഫിത്വാർ (പൊട്ടിക്കീറൽ)
  83. മുതഫ്ഫിഫീൻ (അളവിൽ കുറയ്ക്കുന്നവൻ)
  84. ഇൻ‌ഷിഖാഖ് (പൊട്ടിപിളരൽ)
  85. ബുറൂജ് (നക്ഷത്രമണ്ഡലങ്ങൾ)
  86. ത്വാരിഖ് (രാത്രിയിൽ വരുന്നത്)
  87. അഅ്ലാ (അത്യുന്നതൻ)
  88. ഗാശിയ (മൂടുന്ന സംഭവം)
  89. ഫജ്ർ (പ്രഭാതം)
  90. ബലദ് (രാജ്യം)
  91. ശംസ് (സൂര്യൻ)
  92. ലൈൽ (രാത്രി)
  93. ളുഹാ (പൂർവ്വാഹ്നം)
  94. ശർഹ് (വിശാലമാക്കൽ)
  95. തീൻ (അത്തി)
  96. അലഖ് (ഭ്രൂണം)
  97. ഖദ്ർ (നിർണയം)
  98. ബയ്യിന (വ്യക്തമായ തെളിവ്)
  99. സൽസല (പ്രകമ്പനം)
  100. ആദിയാത് (ഓടുന്നവ)
  101. അൽ ഖാരിഅ (ഭയങ്കര സംഭവം)
  102. തകാഥുർ (പെരുമ നടിക്കൽ)
  103. അസ്വർ (കാലം)
  104. ഹുമസ (കുത്തിപ്പറയുന്നവർ)
  105. ഫീൽ (ആന)
  106. ഖുറൈഷ്
  107. മാഊൻ (പരോപകാര വസ്തുക്കൾ)
  108. കൌഥർ‍ (ധാരാളം)
  109. കാഫിറൂൻ (സത്യനിഷേധികൾ)
  110. നസ്ർ (സഹായം)
  111. മസദ് (ഈന്തപ്പനനാര്)
  112. ഇഖ് ലാസ് (നിഷ്കളങ്കത)
  113. ഫലഖ് (പുലരി)
  114. നാസ് (ജനങ്ങൾ)

ചിത്രശാല


What is Sufism?

CHAPTER I INTRODUCTION What is Sufism?   Sufism has various suggested origins. Some say it's linked to the purity (Safa) of the ...