മഴചാറും ഇടവഴിയിൽ നിഴലാടും കൽപടവിൽ ചെറുവാലൻ കിളിയുടെ തൂവൽ പോൽ ഇളം നാമ്പുപോൽ കുളിർ കറ്റ് പോലെ ചാരെ വന്നോളെ എന്റെ ചാരെ വന്നോളെ മെയ്യിലത്തറ് പൂശിയണയും ഇളവെയിൽ തുമ്പി കരള് നിറയണ കാര്യമേറെ ഞാൻ ചൊല്ലുവാൻ വെമ്പി കതളികയ്യിലാടണ ചെറുമണിക്കുരുവി കണ്ണുനിറയണ കാവ്യമെന്തിനു നീയെനിക്കേകി എന്റെ നീലാകാശമാകെ നീ പറന്നോളൂ എന്റെ നെഞ്ചിൽ മൊഞ്ച് കൂടിയ കൂട് വെച്ചോളൂ കാത്തിരുന്നു കുഴഞ്ഞുപോയതു നീയറിഞ്ഞില്ലേ കാലമേറെ കഴിഞ്ഞു പോയതും നിന്നെയോർത്തല്ലേ ഏറെ നാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ കണ്ണുനീരിൻ തോണിയുന്തി ഞാൻ തളർന്നില്ലേ ഞാൻ നിനക്ക് താജ് തോൽക്കണ കൂട് വെച്ചോളാം എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം
No comments:
Post a Comment